37 വർഷത്തെ അധ്യാപക സേവനം; കെ.വിനോദ് കുമാർ മാസ്റ്റർ അധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് :37 വർഷത്തെ അധ്യാപക സേവനം പൂർത്തീകരിച്ചു കൊണ്ട് മണ്ണാർക്കാട് ജി എം യു പി സ്കൂളിലെ പ്രധാനാധ്യാപകൻ കെ കെ വിനോദ് കുമാർ പൊതുവിദ്യാഭ്യാസ രംഗത്തോട് വിട പറഞ്ഞു.പഠനരംഗത്തും അനുബന്ധ പഠനരംഗത്തും വ്യതിരിക്തമായ പ്രവർത്തന ശൈലിയാണ് സർവീസിൽ ഉടനീളം ഇദ്ദേഹം പരീക്ഷിച്ചത്. എവിടെയും കാണാത്തത് തന്റെ വിദ്യാലയത്തിൽ കാണണമെന്ന താത്പര്യാർത്ഥം സഹപ്രവർത്തകരെയും രക്ഷകർത്താക്കളെയും നാട്ടുകാരെയും ചേർത്തുപിടിച്ച് നടപ്പാക്കിയ വൈവിധ്യമാർന്ന പ്രോജക്റ്റുകൾ വിജയത്തിലെത്തിക്കാൻ ഈ അധ്യാപകശ്രേഷ്ഠന്സാധിച്ചു.

കലാ പൊലിക,നിർമ്മൽ പ്രോക്ത ,വിജ്ഞാൻശാസ്ത്ര,ഭോജൻ മിത്ര, സർഗ്ഗമിത്ര,അനുസന്ധാൻ , ചുവടുകൾ,ജനകീയ കായികമേള തുടങ്ങിയ ഇദ്ദേഹത്തിൻ്റെ പ്രോജക്ടുകൾ ജനങ്ങളൊന്നടങ്കം നെഞ്ചോട് ചേർത്തു വച്ചു.2007 മുതൽ 5 വർഷക്കാലം വിദ്യാരംഗം മണ്ണാർക്കാട് താലൂക്ക് കൺവീനറായി .2008, 2009 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ മണ്ണാർക്കാട് ബ്ലോക്കിലെ ഹരിശ്രീ പദ്ധതിയുടെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു.കോട്ടത്തറ, പുതുപ്പരിയാരം, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ ഇംപ്ലിമെന്റിംഗ് ഓഫീസറായും മാഷ് സേവനം ചെയ്തു.
ഒറ്റപ്പാലം എംഎൽഎ ആയിരുന്ന എം.ഹംസയുടെ വിദ്യാഭ്യാസ പദ്ധതിയായ സാധനയുടെ തച്ചനാട്ടുകര പഞ്ചായത്ത് കോഡിനേറ്ററായും ഇദ്ദേഹം നിറഞ്ഞുനിന്നു.

അധ്യാപകൻ എപ്പോഴും വിദ്യാർത്ഥി ആയിരിക്കുക എന്ന താൽപര്യമാണ് ഈ അധ്യാപകന്റെ മുഖമുദ്ര. ഇരുപതോളം പ്രൈമറി, ഹൈസ്കൂൾ വിദ്യാലയങ്ങളിലായി സേവനം ചെയ്തപ്പോഴെല്ലാം സ്ഥാപന താല്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തനനിരതനായതിന്റെ അംഗീകാരമാണ് 2016ൽ ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും മാഷ് ഏറാറു വാങ്ങി.2007 ൽ വിദ്യാരംഗത്തിന്റെ ബെസ്റ്റ് കോഡിനേറ്റർ അവാർഡും ഇദ്ദേഹത്തെ തേടിയെത്തി. ടി. ടി.സി, ബിഎഡ് ,എംഎഡ് ,ബിരുദങ്ങളും സാമൂഹ്യശാസ്ത്രത്തിലും ഇംഗ്ലീഷിലും സാഹിത്യത്തിലും മാസ്റ്റർ ബിരുദങ്ങളും സെറ്റ് പരീക്ഷകളും അദ്ദേഹത്തിന്റെ വിവിധങ്ങളായ യോഗ്യതകളിൽ ചിലതാണ്.

ക്യാപ്റ്റൻ മാങ്ങോട്ട് മാധവൻ നായരുടെയും കിഴക്കേ കളത്തിൽ ദേവകിയമ്മയുടെയും മൂന്നാമത്തെ മകനായി 1966 ജനുവരി 31ന് കരിമ്പുഴ പഞ്ചായത്തിലെ എലമ്പുലാശ്ശേരിയിലാണ് ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിനിടയിൽ ഇന്ത്യൻ എയർഫോഴ്സിൽ ചേരുക എന്ന ദൗത്യവുമായി വ്യോമസേനയിൽ സെലക്ഷൻ ലഭിച്ചുവെങ്കിലും അച്ഛൻ്റെ താൽപര്യാർത്ഥമാണ് അധ്യാപക മേഖലയിലേക്ക് കടന്നുവന്നത്. ഭാര്യ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജ്യോതിശ്രീ.രഞ്ജിത്ത് കെ. വിനോദ് ജിൻസി കെ വിനോദ് എന്നിവർ മക്കളാണ്.

Advertisment