ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
തിരുവനന്തപുരം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി പരാതി. മാര്‍ച്ച് 27 ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്ന സമയത്ത് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തെന്നാണ് ആക്ഷേപം.
രണ്ടര മുതല്‍ നാലര വരെ ആയിരുന്നു പരീക്ഷ. എന്നാല്‍ മൂന്നര ആയപ്പോള്‍ തന്നെ ഒരു യു ട്യൂബ് ചാനലില്‍ ചോദ്യപേപ്പറിലെ മുഴുവന്‍ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യം പുറത്ത് വിട്ടതായും ആക്ഷേപം ഉണ്ട്. പരീക്ഷയെഴുതിയവര്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന് പരാതി നല്‍കി. ഡിജിപിക്ക് പരാതി നല്‍കിയതായി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.