/sathyam/media/post_attachments/WjT0lpUc703WG1ydbbfu.jpeg)
കാർഷിക മേഖലയിലയിലുൾപ്പടെ സംരഭകരായി മാറുവാൻ യുവതലമുറക്ക് സാധിക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡറുമായ റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. കേരള യൂത്ത്ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ ക്യാമ്പിൻ്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങൾക്ക് സംരഭങ്ങൾ ആരംഭിക്കുന്നതിന് എല്ലാ പ്രോത്സാഹനവും പിന്തുണയും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥി- യുവജന സംഘടനാ പ്രവർത്തനകാലത്തെ അനുഭവങ്ങളും ഓർമകളും റോഷി അഗസ്റ്റിൻ ക്യാമ്പിൽ പങ്കുവെച്ചു.
സമാപന യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് തോമസ് ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ റോണി മാത്യു,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള,എസ് അയ്യപ്പൻപിള്ള, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജിത സോണി, യൂത്ത്ഫ്രണ്ട് (എം) ജില്ലാ ഭാരവാഹികളായ അഡ്വ: സരുൺ ഇടിക്കുള, ജിക്കു തങ്കച്ചൻ, ശ്യാം നായർ, ജോബി വാതപ്പള്ളി, അജു ജോൺ സഖറിയ, റെജിൻ മാത്യൂ, എമിൻ സിറിയക്, വർഗ്ഗീസ് ആൻ്റണി, ജസ്റ്റിൻ തുരുത്തേൽ, സൂനമ്മ ജോർജ്, യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ഷെറിൻ സുരേന്ദ്രൻ,സിജോ വർഗ്ഗീസ് തെക്കേടം, സത്താർ മാന്നാർ, ശ്രീനാഥ് പ്രഭു, സാദത്ത് റസാഖ്,യദുലാൽ എൽ,നൗഫൽ നൗഷാദ്, റോണി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us