നാറാണത്തു ഭ്രാന്തൻ സഞ്ചരിച്ച വഴിയിലൂടെ രായിരനെല്ലൂർ നാരായണമംഗലത്തു രാമൻ ഭട്ടതിരിപ്പാട്

author-image
ജൂലി
Updated On
New Update

publive-image

പട്ടാമ്പി: ഉരുളിയിൽ പൂജാദ്രവ്യങ്ങൾ, തൂശനിലയിൽ പായസക്കൂട്ട്. മലയടിവാരത്തുളള പുരാതനമായ മനകടന്ന് രാമൻ ഭട്ടതിരിപ്പാട് രായിരനെല്ലൂർ മലയുടെ പടവുകൾ കയറുകയാണ്. പ്രായാധിക്യമുള്ളതിനാൽ കൈയിൽ ഒരു ഊന്നുവടി കരുതുന്നുവെന്നു മാത്രം. മഴക്കാലമായാലും മഞ്ഞുകാലമായാലും ഉഷ്ണകാലമായാലും മുടങ്ങാറില്ലാത്ത ഒരു പതിവു യാത്ര. കഴിഞ്ഞ പന്ത്രണ്ടു വർഷമായി എഴുപത്തിരണ്ടു വയസ്സുള്ള നാരായണമംഗലത്തു രാമൻ ഭട്ടതിരിപ്പാട് നിത്യവും 800 അടിയോളം ഉയരത്തിലുള്ള രായിരനെല്ലൂർ മല കയറിയിറങ്ങുകയാണ് നാറാണത്തുഭ്രാന്തന്റെ ദുർഗ്ഗയെ സേവിയ്ക്കാൻ. വരരുചിയുടെ 12 മക്കളില്‍ ശ്രേഷ്‌ഠനും മാനവഹൃദയങ്ങളില്‍ മായാതെ നിലനില്‍ക്കുന്ന ചരിത്രപുരുഷനുമാണ്‌ നാറാണത്തുഭ്രാന്തന്‍.

Advertisment

publive-image

വേദപഠനത്തിനായി തിരുവേഗപ്പുറ അഴകപ്രമനയില്‍ (അഴോപ്പറ) താമസമാക്കിയ കാലയളവിലാണ്‌ രായിരനെല്ലൂര്‍ മലയും രണ്ടുകിലോമീറ്റര്‍ മാറിയുള്ള ഭ്രാന്താചലവും നാറാണത്തിന്റെ വിഹാരകേന്ദ്രങ്ങള്‍ ആയത്. വേദപഠനം നടത്തിക്കൊണ്ടി
രിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു. ഭ്രാന്തമായ അലർച്ചകളോടെ അദ്ദേഹം കല്ലുരുട്ടിക്കയറ്റി രായിരനെല്ലൂരിലേയ്ക്ക്. നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ് വരയിൽ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തികഴിഞ്ഞാലുടൻ അട്ടഹാസത്തോടെ ആ കല്ല്‌ താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം.

publive-image

അവിടെവച്ചാണ് ഭ്രാന്തനുമുമ്പിൽ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിത് ഐതിഹ്യം. ഭ്രാന്തൻ കയറിയ മലയിലേയ്ക്ക് ഒരാത്മസമർപ്പണമായിട്ടാണ് രായിരനെല്ലൂർ രാമൻ ഭട്ടതിരി നിത്യവും മലകയറിക്കൊണ്ടിരിക്കുന്നത്. ഭ്രാന്തന്റെ ദുർഗ്ഗയ്ക്ക് നിത്യപൂജനടത്തു
വാനാണ് ചെങ്കുത്തായ മലകയറി അദ്ദേഹമെത്തുന്നത്. ഒരുപക്ഷെ നാറാണത്തു ഭ്രാന്തന്റെ ശക്തിസ്രോതസ്സിന്റെ അഭൗമസാന്നിധ്യമാകാം, അനുഗ്രഹമാകാം പ്രായാധിക്യം രാമൻ ഭട്ടതിരിപ്പാടിന്റെ മലകയറ്റത്തിനും ഇറക്കത്തിനും തടസ്സമാകുന്നില്ല. സന്തോഷത്തോടെയും, സമർപ്പണത്തോടെയും, ആത്മാർത്ഥതയോടെയും ഞാനെന്റെ ജോലി ചെയ്യുന്നുവെന്ന തോന്നൽ മാത്രമേ ഭട്ടതിരിപ്പാടിനുള്ളൂ. ദേവ്യുപാസനയുടെ ശക്തി. പ്രാർത്ഥനാപൂർവ്വം ഏകനായുള്ള മലകയറ്റം അദ്ദേഹം ആസ്വദിക്കുന്നു. നാലു കുന്നുകളാൽ ചുറ്റപ്പെട്ടാണ് രായിരനെല്ലൂർ മല കിടക്കുന്നത്. മുത്തശ്ശിയാർക്കുന്ന്, ചളമ്പ്രക്കുന്ന്, പടവെട്ടിക്കുന്ന്, ഭ്രാന്താചലം ഈ നാലു കുന്നുകൾക്കു നടുവിലാണ് രായിരനെല്ലൂർ മല.

publive-image

മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. നാറാണത്തിന്റെ കല്ലുരുണ്ടുപോയ കുന്നിൽചെരുവുകൾ ഇപ്പോൾ കാടുമൂടി കിടക്കുന്നു. രായിരനെല്ലൂർ ദേവീക്ഷേത്രം അറിവിന്റെ കേദാരമായാണ് അറിയപ്പെടുന്നത്. വിജ്ഞാനം ആരാധനയാകുന്ന അപൂര്‍വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടെ പ്രകൃതിയാണ് അറിവ്. കുട്ടികളാണ് ഇവിടുത്തെ യഥാർഥ ഭക്തർ. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത് വിശേഷമായി കരുതുന്നു. എഴുത്തിനിരുത്ത് കഴിഞ്ഞ കുട്ടികൾക്കും പഠനത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. നാറാണത്തിന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങൾ മാറിയതുപോലെ ദേവീപ്രസാദം കൊണ്ട് തടസങ്ങള്‍ മാറുമെന്ന വിശ്വാസത്തിന്റെ പിൻബലത്തിലാണ് തുലാം ഒന്നിന് ഇവിടെ കുട്ടികളെ മലകയറ്റുന്നത്.

Advertisment