മലപ്പുറം: ആൾ കേരളകിസ്സപ്പാട്ട് അസോസിയേഷന് പുതിയ സംസ്ഥന നേതൃത്വത്തെ തെരഞ്ഞെടുത്തു. മലപ്പുറം മഅദിൻ അക്കാദമിയിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. സംഘടനയുടെ ഉന്നതാധികാര സമിതി അംഗങ്ങളായി സി.ടി യൂസഫ് മൗലവി മണ്ണാർക്കാട്, കെ എം കുട്ടി മൈത്ര, കെ മുസ്ഥഫ സഖാഫി തെന്നലകാരയിൽ, കെ സി എ കുട്ടി കൊടുവള്ളി, അബു സ്വാദിഖ് കുന്നുംപുറം,
സമദ് മൗലവി മണ്ണാർമല. എന്നിവരെയും കമ്മിറ്റി ഭാരവാഹികളായി സയ്യിദ് സാലിം തങ്ങൾ സഖാഫി വലിയോറ, (പ്രസിഡണ്ട്, ) ഹംസ മൗലവി കണ്ടമംഗലം (വർക്കിംഗ് പ്രസിഡണ്ട്, )
അബു ആബിദ് സിദ്ധീഖ് മുസ്ലിയാർ തൃശൂർ, അബ്ദുൽഖാദർ കാഫൈനി,എം എച്ച് വെള്ളുവങ്ങാട്,ഖാസിം പുത്തൂർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും
പി ടി എം ആനക്കരയെ ജനറൽ സെക്രട്ടറിയായും വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി കെ പി എം അഹ്സനി കൈപ്പുറം ( ഫിനാൻസ്), അബൂ മുഫീദ താനാളൂർ (പ്രോഗ്രാം വിഭാഗം), അഷ്റഫ് സഖാഫി പുന്നത്ത് (അക്കാദമിക് വിഭാഗം),
ഇബ്രാഹിം ടി എൻ പുരം (പ്രസിദ്ധീകരണ വിഭാഗം) എന്നിവരെയും കോർഡിനേറ്ററായി ടി മുഹമ്മദ് കുമ്പിടി യേയും ഓർഗനൈസിങ് സെക്രട്ടറിയായി റഷീദ് കുമരനെല്ലൂരിനെയും തെരഞ്ഞെടുത്തു.
സയ്യിദ് സാലിം തങ്ങൾ വലിയോറ അദ്ധ്യക്ഷത വഹിച്ചു, കാരയിൽ മുസ്ഥഫ സഖാഫി ഉദ്ഘാടനം ചെയ്തു. അബു മുഫീദ താനാളൂർ വിഷയാവതരണം നടത്തി.
കെ പി എം അഹ്സനി, റഷീദ് ചെങ്ങാനി, ഉമർ സഖാഫി മാവുണ്ടിരി, അഷ്റഫ്ദാറാനി,
നാസർ മൈത്ര,കോനാലി കോയ,അബ്ബാസ് സഖാഫി പാലാഴി, മുഹമ്മദ് മണൂർ പ്രസംഗിച്ചു