/sathyam/media/post_attachments/R9HUeCTcLp6SZFginQ2l.jpeg)
അങ്കമാലി: അങ്കമാലി പട്ടണത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് മേഖലയിൽ ഉണ്ടാക്കിയത്. പ്രധാനമായും ദേശീയപാതയ്ക്ക് പരിസരത്ത് നഗരഹൃദയത്തിലായിരുന്നു
അതിതീവ്രമായ കാറ്റ് നാശം വിതച്ചത്. വേനൽ മഴയോടൊപ്പം എത്തിയ കൊടുങ്കാറ്റിൽ ഭയചകിതരായി വാഹന യാത്രികരും പട്ടണത്തിലെത്തിയവരും. മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം നിശ്ചലമായി. റോഡിൽ മരങ്ങൾ കടപുഴകി വീണു. തൊട്ടടുത്ത പ്രദേശങ്ങളിൽ വൻ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/lTtfH6ijjH6cuzGluSg6.jpeg)
ദേശിയ പാതയ്ക്ക് ഇരുവശത്തുമുള്ള പരസ്യ ഹോള്‍ഡിംഗുകള്‍ തകർന്നുവീണു. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് പരസ്യ ഹോര്‍ഡിംഗുകള്‍ വീണു തകർന്നത്. വീടുകളുടെ മേൽക്കൂരകൾക്ക് നാശനഷ്ടമുണ്ടായി. നഗരസഭ ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന കമാനം തകർന്നു വീണു. ടെൽക്ക് കമ്പനിയുടെ സമീപത്ത് ഓടിക്കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറിനുമുകളിലേക്കാണ് മരം കടപുഴകി വീണത്. പോലീസും ഫയർഫോഴ്‌സും കെ. എസ്.ഇ.ബി. ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അപായങ്ങളുണ്ടായില്ല.
/sathyam/media/post_attachments/zN7mU14fkKspx7nEevmn.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us