/sathyam/media/post_attachments/cNz4PwZPeauPTVKtrOUo.jpeg)
കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയും ബാധിക്കുന്ന, ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം അഥവാ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍(ASD). എല്ലാ വര്‍ഷവും ഏപ്രില്‍മാസം ഓട്ടിസം അവബോധത്തിനുള്ള മാസമായും വിശിഷ്യാ ഏപ്രില്‍രണ്ട് ഓട്ടിസം ബോധവല്‍ക്കല്‍ക്കരണ ദിനമായും ലോകമെങ്ങും ആചരിച്ചു വരുന്നു. ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല, മറിച്ച് തലച്ചോറും ചിന്തകളും സംബന്ധമായ വ്യത്യസ്ഥതയാണ്. ഓട്ടിസം ബാധിച്ചവരുടെ കഴിവുകളും വെല്ലുവിളികളും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായിരിക്കും.
ഓട്ടിസം ബാധിച്ചവരില്‍ചിലര്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍നിറവേറ്റുന്നതിന് മറ്റൊരാളുടെ സഹായം ആവശ്യമായിരിക്കും, എന്നാല്‍മറ്റു ചിലര്‍പൂര്‍ണ്ണമായും സ്വതന്ത്രമായി കാര്യങ്ങള്‍ചെയ്യാന്‍പ്രാപ്തിയുള്ളവരായിരിക്കും.
പൊതുജനങ്ങളില്‍ഓട്ടിസത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അബീര്‍മെഡിക്കല്‍ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളോ, രോഗനിര്‍ണ്ണയം നടത്തിയ കുട്ടികളോ ആയ 50 തിലധികം ആളുകള്‍പങ്കെടുത്തു. സൗദി അറേബ്യയില്‍ആദ്യമായാണ് ഒരു ആരോഗ്യ സ്ഥാപനം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ബോധവല്‍ക്കരണ സെമിനാറില്‍പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍കുട്ടികള്‍അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലേറൂമില്‍വിവിധ വിനോദങ്ങളില്‍ഏര്‍പ്പെടുകയായിരുന്നു.
/sathyam/media/post_attachments/ZZQB2E31emZsJ8MZe7VB.jpeg)
പ്രമുഖ ആരോഗ്യ പ്രവര്‍ത്തക ലീന ഖാന്‍, ന്യൂറോളജിസ്റ്റും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അഹമ്മദ് സിദ്ദിഖി എന്നിവരുടെ സഹകരണത്തോടെയാണ് അബീര്‍ഗ്രൂപ്പ് പരിപാടി സംഘടിപ്പിച്ചത്. ഓട്ടിസം എന്താണെന്നും അതിന്റെ ലക്ഷണങ്ങളും കണ്ടെത്തിക്കഴിഞ്ഞാല്‍എന്ത് ചെയ്യണമെന്നും ആരെയാണ് സമീപിക്കേണ്ടതെന്നും തന്റെ സെഷനില്‍അഹമ്മദ് സിദ്ദിഖി വിശദീകരിച്ചു. ഓട്ടിസത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ബാധിച്ചവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിച്ചു. കെയര്‍സെന്ററുകളിലും സ്‌കൂളുകളിലും വീടുകളിലും ഉപയോഗിക്കുന്ന വിവിധ പരിചരണ രീതികളും സാങ്കേതിക വിദ്യകളും അദ്ദേഹം പരിചയപ്പെടുത്തി. ബോധവല്‍ക്കരണ സെഷന് ശേഷം ചോദ്യോത്തരവും ഉണ്ടായിരുന്നു.
പങ്കെടുത്തവര്‍ക്കെല്ലാം സൗദിയിലുടനീളമുള്ള അബീര്‍ശാഖകളില്‍കാത്തിരിപ്പില്ലാതെ ഡോക്ടറെ കാണാനുള്ള സംവിധാനവും ഇ.എന്‍.ടി, ഡെന്റല്‍, ഡെര്‍മറ്റോളജി പരിശോധനകള്‍അടങ്ങിയ മെഡിക്കല്‍പാക്കേജും വാഗ്ദാനം ചെയ്തു.
ഓട്ടിസം അടക്കമുള്ള അവസ്ഥകളെ കുറിച്ച് സമൂഹത്തില്‍നിലനില്‍ക്കുന്ന അജ്ഞതയെ ശരിയായ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെയും മാത്രമേ മാറ്റിയെടുക്കാന്‍സാധിക്കൂ. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിലൂടെയും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍കഴിയുമെന്നും ഓട്ടിസം കണ്ടെത്തിയ കുട്ടികള്‍ക്ക് ശരിയായ പരിചരണവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കിയാല്‍അവര്‍ഭാവിയില്‍വലിയ മാറ്റങ്ങള്‍സൃഷ്ടിക്കുമെന്നും അബീര്‍ഗ്രൂപ്പ് വിശ്വസിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us