ഏപ്രിൽ 9 ലെ മാണിസാർ സ്മൃതി സംഗമത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്കാരവേദിയും, പ്രവാസി കോൺഗ്രസ് എം അയർലൻഡും ചേർന്നൊരുക്കിയ മാണിസാറിന്റെ ഓർമ്മകളിലൂടെയുള്ള കവിത 'ഒരു സൂര്യനായി ' സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നിരവധി പേർ ഇതിനോടകം തന്നെ കവിത ഷെയർ ചെയ്തു കഴിഞ്ഞു.
'കേരള പുത്രരിൽ ധീരനാം രക്ഷകൻ,കേഴുന്ന കേരളം മാറ്റിയെടുത്തവൻ' എന്നാരംഭിക്കുന്ന കവിതയുടെ രചനയും ആലാപനവും ശ്രീലത മധു പയ്യന്നൂർ ആണ്. സാങ്കേതികസഹായികൾ ശ്യാം എസാദ്, സാബു ജോസഫ് (അയർലണ്ട് )എന്നിവരാണ്.