മെഡിക്കല്‍ രംഗം ആഗ്രഹിക്കുന്നവര്‍ക്കായി സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി രാമയ്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുമായി ചേര്‍ന്ന് റോഡ് ഷോ സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: മെഡിക്കല്‍ രംഗം ആഗ്രഹിക്കുന്നവരെ രാജ്യാന്തര മെഡിക്കല്‍ ഡിഗ്രിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഗ്രെനാഡ സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി (എസ്ജിയു), രാമയ്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27ന് കൊച്ചിയില്‍ ആരംഭിക്കുന്ന റോഡ് ഷോ മെയ് മൂന്നിന് ചെന്നൈയില്‍ സമാപിക്കും. പരിപാടിയില്‍ എസ്ജിയുവിന്റെ ദക്ഷിണേഷ്യ റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ഭാരത് ഗാധിയയുമായി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശയ വിനിമയം നടത്താം. എസ്ജിയുവിന്റെ അഞ്ചു വര്‍ഷത്തെ മെഡിക്കല്‍ ഡിഗ്രിയിലേക്ക് അപേക്ഷിക്കുന്നതു മുതലുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാധിയ വ്യക്തമാക്കും.

Advertisment

രാമയ്യയുമായി സഹകരിച്ചായിരിക്കും പരിപാടി. എസ്ജിയുവിന്റെ റിക്രൂട്ട്‌മെന്റ് മാനേജര്‍ ചരത് സൗന്ദരാജന്‍ വിദ്യാര്‍ത്ഥികളുമായി കണ്‍സള്‍ട്ട് ചെയ്ത് അഞ്ചു വര്‍ഷത്തെ എംഡിക്ക് വേണ്ട പ്രൊഫൈലുകള്‍, അക്കാദമിക്ക് ആവശ്യങ്ങള്‍, സാമ്പത്തിക വശം, ആവശ്യമായ ആപ്ലിക്കേഷന്‍ രേഖകള്‍ തുടങ്ങിയവയെ കുറിച്ച് വിശദമാക്കും. ഏഴു നഗരങ്ങളിലാണ് റോഡ് ഷോ ഒരുക്കിയിരിക്കുന്നത്.

ഓരോ നഗരങ്ങളിലെയും ഷെഡ്യൂളുകള്‍: 27ന് കൊച്ചിയില്‍ ലെ മെരിഡിയനില്‍, 28ന് കോയമ്പത്തൂര്‍ താജ് വിവാന്തയില്‍, 29ന് മൈസൂര്‍ റാഡിസണ്‍ ബ്ലൂവില്‍, 30ന് ബെംഗളൂരില്‍ താജ് എംജി റോഡില്‍, മെയ് 1ന് ഹൈദരാബാദില്‍ താജ് കൃഷ്ണയില്‍, മെയ് 2ന് വിശാഖില്‍ ഷെറാട്ടണില്‍, മെയ് 3ന് ചെന്നൈയില്‍ താജ് കോന്നെമാരയില്‍ എന്നിങ്ങനെയാണ്. എല്ലായിടത്തും സമയം വൈകീട്ട് അഞ്ചു മുതല്‍ ഒമ്പതുവരെയാണ്. റിക്രൂട്ട്‌മെന്റ് ടീമുമായി കണ്‍സള്‍ട്ടേഷനും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവരും https://bit.ly/sguroadshow ല്‍ രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ +91 6383616166 നമ്പറില്‍ വിളിക്കുകയോ രീൌിറമൃ@ഴൌ.ലറൗ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Advertisment