/sathyam/media/post_attachments/xWmKIEKy2tU1baNF1OPj.jpeg)
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഇരുപത്തിനാലാമത് അന്തരാഷ്ട്ര പുസ്തകോത്സവത്തിനു സമാപനമായി. ഗ്രൗണ്ടിലെ പുസ്തകശാലകളുടെ സ്റ്റാളുകൾ സന്ദർശിക്കാനായി ഇന്നലെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനുമെത്തിയിരുന്നു. വിവിധ പ്രസാധകരുടെ ഇരുന്നൂറിലേറെ സ്റ്റാളുകളാണ് ഏപ്രിൽ ഒന്നുമുതൽ പത്തുവരെ നടന്ന പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നത്. പെൻഗ്വിൻ, ഹാർപ്പർകോളിൻസ്, രൂപ, എൻ.ബി.ടി., കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രസാധകവിഭാഗങ്ങൾ, ഗീതാപ്രസ്, കുരുക്ഷേത്ര പ്രകാശൻ, മാതൃഭൂമി, മലയാളമനോരമ, ജന്മഭൂമി, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ പ്രമുഖരുടെ പ്രദർശനശാലകൾ പന്ന്യൻ സന്ദർശിയ്ക്കുന്ന വേളയിലാണ് കൊച്ചിയിലെ പാം ലീഫ് ഇന്നൊവേഷൻസിന്റെ സ്റ്റാളിലുമെത്തിയത്. അദ്ധ്യാത്മ രാമായണത്തിന്റെ താളിയോല ഗ്രന്ഥം കൈപ്പറ്റിയ പന്ന്യൻ രവീന്ദ്രൻ ഭീഷ്മരേക്കാൾ ത്യാഗി ശ്രീരാമനാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
/sathyam/media/post_attachments/dNQNSnJGivG07Nu5Q8JR.jpeg)
താളിയോലസമാനമായ ഗ്രന്ഥങ്ങളുടെ പ്രസാധകരാണ് കൊച്ചി എസ്.ആർ.എം. റോഡിലെ പാം ലീഫ് ഇന്നൊവേഷൻസ്. രണ്ടായിരത്തി എഴുന്നൂറ്റമ്പത് രൂപ വിലയുള്ള ഗ്രന്ഥമാണ് പന്ന്യൻ രവീന്ദ്രന് പാം ലീഫ് ഇന്നൊവേഷൻസ് എം.ഡി. ആർ. രാജേഷ്‌കുമാർ സൗജന്യമായി നൽകിയത്. വായനാസുഖം നൽകുന്ന പഴയ ലിപിയിൽ വലിയ അക്ഷരങ്ങളിലാണ് അച്ചടി. മേന്മയേറിയ കട്ടിക്കടലാസിൽ താളിയോലയോട് കഴിവതും സാദൃശ്യം തോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. തേക്കുതടി കൊണ്ടുള്ള ചട്ടവും ബലമുള്ള ചരടും ഗ്രന്ഥത്തിന് ദീർഘ കാലത്തെ ഈടുറപ്പു നൽകുന്നതായി രാജേഷ്‌കുമാർ പറഞ്ഞു. എഴുത്താണികൊണ്ട് തനിയ്ക്ക് കിട്ടിയ ഓലയിൽ പന്ന്യൻ രവീന്ദ്രൻ എന്നെഴുതിവാങ്ങുകയും ചെയ്തു. പുസ്തകോത്സവം ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമാണെന്നദ്ദേഹം പറഞ്ഞു. എല്ലാ സ്റ്റാളുകളിലും ഏറെ നേരം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us