പണം ആവശ്യപ്പെട്ട് കൊല്ലത്ത് വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ ഒരു വിദ്യാര്‍ത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Advertisment

മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്‍. നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാണ് പൊലീസിന്റെ ശ്രമം.

നേരത്തെയും സമാനമായ രീതിയില്‍ മര്‍ദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറഞ്ഞു.

Advertisment