ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/d3rT6yAq00hY69LtFxcg.jpg)
കൊല്ലം: കൊല്ലം ചിതറയിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് റോഡിൽ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
Advertisment
പെരുങ്ങാട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ബാസിഫ്, ചാണപ്പാറ സ്വദേശി ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്. ബാസിഫും സുഹൃത്തും പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us