/sathyam/media/post_attachments/qsT7csrzTjPy83hXUzcm.jpeg)
കെസിവൈഎം കൊല്ലം രൂപത വാർഷിക സെനറ്റ് സമ്മേളനം ഏപ്രിൽ 9 ശനിയാഴ്ച കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു. കെസിവൈഎം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്തു. കൊല്ലം രൂപതാ ചാൻസിലർ റവ :ഫാ : ഫ്രാൻസിസ് ജോർജ് അനുഗ്രഹപ്രഭാഷണം നടത്തി. രൂപതാ ഡയറക്റ്റർ ഫാ ബിന്നി മാനുവൽ, ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിധിൻ എഡ്വേർഡ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
ഉത്ഘാടന സമ്മേളനത്തിന് ശേഷം വിവിധ ഫെറോന സമിതികളുടെയും രൂപതാ സമിതിയുടെയും വാർഷിക റിപ്പോർട്ട് അവതരണവും റിപ്പോർട്ടിൻമേൽ ചർച്ചയും നടന്നു. തുടർന്ന് വിവിധ യൂണിറ്റുകളുടെ പ്രമേയ അവതരണവും, സംഘടനാ ചർച്ചയും നടന്നു. സംഘടനാ ചർച്ചയ്ക്ക് ശേഷം രൂപതാ സമിതിയിൽ ഒഴിവുള്ള പോസ്റ്റിലേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ജനറൽ സെക്രട്ടറിയായി കണ്ടച്ചിറ യൂണിറ്റ് അംഗം നിധിൻ എഡ്വേർഡ്,ജോയിന്റ് സെക്രട്ടറിമാരായി പുല്ലിച്ചിറ യൂണിറ്റിലെ എലിസബത്ത് സണ്ണി ,കൊട്ടിയം കലയ്ക്കോട് യൂണിറ്റിലെ ഏയ്ഞ്ചൽ ജോൺസൺ , സെനറ്റ് മെമ്പർ ആയി കരിക്കുഴി യൂണിറ്റ് അംഗം പ്രഭുൽ പ്രസാദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us