ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് വീടിന് മുകളില്‍ നിന്ന് പിതാവിന്റെ ഭീഷണി; കീഴ്‌പ്പെടുത്തിയത് അഞ്ചര മണിക്കൂര്‍ നീണ്ട പരാക്രമത്തിനു ശേഷം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

കോട്ടയ്ക്കല്‍: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുത്തുമെന്നു പിതാവിന്റെ ഭീഷണി. വീടിനു മുകളില്‍ കയറി നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണി മുഴക്കിയത്. അഞ്ചര മണിക്കൂര്‍ തുടര്‍ന്ന ഇയാളുടെ പരാക്രമം ഒടുവില്‍ പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്.

Advertisment

രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണു സംഭവം. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നിഗമനം. ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണ് പരാക്രമം നടത്തിയത്.

പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment