എംപി ഗോവിന്ദന്‍ നായരുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംപി ഗോവിന്ദന്‍ നായരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. ആര്‍.ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയകാലം കൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 34 -ാം വയസ്സിലാണ് അദ്ദേഹം മന്ത്രിസഭയില്‍ അംഗമായത്. വനം,ദേവസ്വം വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു.

Advertisment

പില്‍ക്കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും മുന്‍കൈ എടുത്തു. കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച അദ്ദേഹം ആദര്‍ശ ശുദ്ധിയുടെ പ്രതീകമായിരുന്നു. അധികാര കസേരകളോട് ഭ്രമമില്ലാത്ത അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചു.മാതൃകാപരമായ പൊതുപ്രവര്‍ത്തകനായിരുന്നു. എംപി ഗോവിന്ദന്‍ നായരുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Advertisment