സമൂഹമാധ്യമങ്ങളിൽ വൈറലാണ് മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ വീഡിയോ. കുടുംബഫോട്ടോ എടുക്കുന്നതിന് മുൻപ് മമ്മൂട്ടി പറയുന്ന ഡയലോഗ് ആളുകൾ ഏറ്റെടുത്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലടക്കം നിരവധി പേരാണ് ഈ രംഗം അനുകരിക്കുന്നത്. ചാമ്പിക്കോ സ്‌റ്റൈല്‍ അനുകരിക്കാത്ത ഗ്രൂപ്പ് ഫോട്ടോകള്‍ വിരളമാണെന്നതാണ് യാഥാര്‍ത്ഥ്യം.
ചാമ്പിക്കോ എന്ന വാക്കുമായി ബന്ധപ്പെട്ട് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ജി. വിജയകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. ചർച്ചകളിൽ മിനി സ്കേർട്ടും കാൽ തൊട്ടു വന്ദിക്കലുമൊക്കെയായി വേറെ ഒരു വിഷയവും ചർച്ച ചെയ്യാൻ ഇല്ലത്തതുകൊണ്ട് വൃത്തികേടുകളിട്ട് 'ചാമ്പുക'യാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്...
" ചാമ്പിക്കോ … "
<'ചാമ്പുക' എന്നപദത്തിന് ഒരു നെഗറ്റീവ് അർത്ഥമാണ് കൽപിച്ചിട്ടുള്ളത്. 'ഭീഷ്മപർവ്വം' എന്ന സിനിമയിലെ കഥാപാത്രം അതാവശ്യപ്പെടുന്നുമുണ്ട് >
കാൽ തൊട്ടു വന്ദിക്കുക, കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുക എന്നതിനൊക്കെ ഒരർത്ഥതലമുണ്ട്. സംസ്കാരസമ്പന്നമായ സാമൂഹ്യക്രമത്തിലെ പരിശുദ്ധതലമുണ്ട്. വേണ്ടത് വേണ്ടിടത്തേ ആകാവൂ എന്നുമാത്രം.!
ഇതിപ്പൊ ചർച്ചകളിൽ മിനി സ്കേർട്ടും കാൽ തൊട്ടു വന്ദിക്കലുമൊക്കെയായി…, വേറെ ഒരു വിഷയവും ചർച്ച ചെയ്യാൻ ഇല്ലത്തതുകൊണ്ട് വൃത്തികേടുകളിട്ട് 'ചാമ്പുക'യാണ്… " എങ്കിൽ ചാമ്പിക്കോ…!"
ഇനി അടുത്തത് എന്താകും ? 'ഊമ്പിക്കോ' എന്നായിരിക്കുമോ