സർവകലാശാലയുടെ കൊടുകാര്യസ്ഥതയുടെ ബാധ്യത വിദ്യാർഥികളുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

തേഞ്ഞിപ്പലം : രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയ നടപടി പിൻവലിക്കുക, അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചത് മൂലം തടഞ്ഞു വെക്കപ്പെട്ട നാലാം സെമസ്റ്റർ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കുക എന്ന വിഷയം ഉന്നയിച്ചു എക്സാം കണ്ട്രോളർ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി.

Advertisment

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് കെ.കെ മാർച്ച് ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൻ അഹമ്മദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ശാക്കിർ പുത്തൂർ,

ജില്ലാ നേതാക്കളായ അഫ്‌ലാഹ് തിരൂർ, മിഡ്ലാജ്‌ മമ്പാട് തുടങ്ങിയവർ സംസാരിച്ചു, കാലിക്കറ്റ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് സദക്കത്തുള്ളാ സമാപനം ചെയ്തു, സബീല, ഹന്ന, ഹിബ, നിഹാൽ തുടങ്ങിയവർ നേതൃത്വം നൽകി

Advertisment