മലപ്പുറത്ത് സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനില്‍ കുടുങ്ങി 18-കാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്.

Advertisment

പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് പിതാവ് കാണുകയായിരുന്നു.

ഒഴിവ് സമയങ്ങളില്‍ ഷാമിലും സോപ്പ് പൊടി നിര്‍മാണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

Advertisment