അട്ടപ്പാടിയിലെ 20 കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് മോഹന്‍ലാൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

അട്ടപ്പാടിയിലെ 20 കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. സംഘടനയുടെ പുതിയ പദ്ധതിയായ 'വിന്റേജ്'ലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ 15 വര്‍ഷത്തേയ്ക്കുള്ള പഠന ചിലവ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

ഫേസ്ബുക്കിലൂടെ മോഹന്‍ലാലാണ് വിവരം പുറത്തുവിട്ടത്.

ഈ കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുമെന്നും അദേഹം വ്യക്തമാക്കി.

Advertisment