ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/u3U0IVRUW8tH1D3lHdu5.jpg)
കൊല്ലം: ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.പുത്തൂര്‍ എസ് എന്‍ പുരം ബദേലില്‍ ജിബിന്‍(24), പുത്തൂര്‍ തെക്കുംപുരം കെ ജെ ഭവനില്‍ ജിനു ജോണ്‍(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം നടന്നിരുന്നത്.
Advertisment
കുണ്ടറ സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ സുഗുണന്‍, ഭാര്യ പ്രീത, മകന്‍ അമല്‍ പ്രസൂദ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. പ്രതികള്‍ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് അമലിന്റെ തലയ്ക്കടിച്ച ശേഷം തറയില്‍ വീണ അമലിനെ ചവിട്ടുകയും ചെയ്തിരുന്നു. നടുറോഡില്‍ അക്രമം നടത്തിയതിന് സുഗുണന്റെയും അമലിന്റെയും പേരിലും കേസെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us