ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Advertisment
കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും, ജോയ്‌സ് ജോസഫിന്റെയും മിശ്രവിവാഹം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഷെജിന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.
ഭാര്യ ജോയ്സ്ന ജോസഫ് ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർഥിക്കുന്ന ചിത്രമാണ് ഷെജിൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഷെജിൻ ഈസ്റ്റർ ആശംസ നേരുകയും ചെയ്തിട്ടുണ്ട്. 'നന്മയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റർ ആശംസകൾ' എന്ന തലക്കെട്ടോടെയാണ് ഷെജിന്‍റെ പോസ്റ്റ്.
https://www.facebook.com/shejin.new/posts/2650098328457432
അതേസമയം 19 ന് ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.