ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Advertisment
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19) ആണ് മരിച്ചത്.
മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം 3.30 ഓടെയാണ് അമൃതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സഹോദരങ്ങൾ : അമയ, അമല്‍.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )