മുത്തൂറ്റ് ഫിനാന്‍സ് 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 20 രൂപ എന്ന നിലയില്‍ 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഈ ഇടക്കാല ലാഭവിഹിതം പ്രഖ്യാപനത്തിന് 30 ദിവസത്തിനുള്ളില്‍ ഓഹരി ഉടമകള്‍ക്കു നല്‍കും. ലാഭവിഹിതം ലഭിക്കാന്‍ അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി 2022 ഏപ്രില്‍ 26 ആയിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഓഹരിയൊന്നിന് 20 രൂപ എന്ന നിലയില്‍ 200 ശതമാനം ലാഭവിഹിതം നല്‍കിയിരുന്നു.

മുത്തൂറ്റ് ഫിനാന്‍സില്‍ അര്‍പ്പിക്കുന്ന സുസ്ഥിരമായ വിശ്വാസത്തിനും പിന്തുണയ്ക്കും ഓഹരി ഉടമകളോട് നന്ദി പറയാനുള്ള അവസരമാണിതെന്ന് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഓഹരി ഉടമകള്‍ക്കു മൂല്യം നല്‍കാനും സ്വര്‍ണ പണയ രംഗത്തെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്താനും തങ്ങള്‍ക്കുള്ള പ്രതിബദ്ധത തുടരുമെന്നും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാകുന്നതനുസരിച്ച് സ്വര്‍ണ പണയ ആവശ്യവും വര്‍ധിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment