മൊറയൂർ: പൊതുജന പങ്കാളിത്തത്തോടെ എല്ലാ ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുക, ജലശുചിത്വ സുസ്ഥിരത ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മൊറയൂർ പഞ്ചായത്തിൽ മോങ്ങം പ്രദേശത്തുകൂടി ഒഴുകുന്ന ഒരപ്പുണ്ടി പാറതോടിൻ്റെ സമീപം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊറ്റമ്മൽ സുനീറയുടെ നേതൃത്വത്തിൽ ജല നടത്തം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അനീസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മജീദ് എം, സികെ മുഹമ്മദ്, അജ്മൽ ആനത്താൻ, സി ഹംസ, ഫാത്തിമ അൻവർ, ആയിശാബി ടീച്ചർ, റഹ്മത്ത് കുന്നാഞ്ചേരി, എ പി ഇബ്രാഹിം, ഇ പി ആലിപ്പ, കാരാട്ടുചാലി നെഫലുന്നിസ, മുറാജിന പള്ളിപറമ്പൻ, കെ ആമിന, ആരിഫ കണ്ണാടിക്കുന്നത്ത്, ചന്ദ്രജിത്ത് എന്നിവർ ജല നടത്തത്തിൽ പങ്കാളികളായി.