യൂട്യൂബിൽ നോക്കി പഠിച്ച്  നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്ന  എട്ടാം ക്ലാസ് വിദ്യാർഥിനി

author-image
സമദ് കല്ലടിക്കോട്
Updated On
New Update
publive-image
Advertisment
 
മുണ്ടൂർ :നെറ്റിപ്പട്ടം നിർമിച്ച് വരുമാനം കണ്ടെത്തുന്ന വിദ്യാർത്ഥിനി റോഷ്‌നിയെ പരിചയപ്പെടാം.മുണ്ടൂർ പാലക്കീഴ് കുളങ്ങര  വീട്ടിൽ സന്തോഷിന്റെയും രമ്യയുടെയും മകളാണ് റോഷ്‌നി. മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്  വിദ്യാർഥിനിയാണ്.
പ്രത്യേക പരിശീലന ക്ലാസ്സുകളിൽ ഒന്നും പങ്കെടുക്കാതെ യൂട്യൂബിൽ തെരഞ്ഞ് സ്വയം പഠിച്ചെടുത്താണ് റോഷ്‌നി നെറ്റിപട്ടങ്ങൾ നിർമ്മിക്കുന്നത്.നെറ്റിപ്പട്ട നിർമാണം ഒരു സ്വയംതൊഴിൽ എന്ന നിലയിൽ പരിശീലിക്കുന്നവരുണ്ട്.എന്നാൽ  അല്പം കലാവാസനയുണ്ടെങ്കിൽ നെറ്റിപ്പട്ടങ്ങളിൽ കലാവിരുതുകൊണ്ടു വിസ്മയം തീർക്കാമെന്ന് ഈ മിടുക്കി തെളിയിക്കുന്നു.നെറ്റിപട്ട നിർമാണം കൂടാതെ ബോട്ടിൽ വർക്ക്, ക്രാഫ്റ്റ്,ഡ്രോയിങ്ങ്
എന്നിവയിലും താൽപര്യമുള്ള റോഷ്‌ന പഠിക്കാനും മിടുക്കിയാണ്.
വീട്ടിലെല്ലാവരും നല്ല സപ്പോർട്ടാണ്. അനിയൻ രോഹിത്ത് നല്ല കുസൃതി ആണെങ്കിലും ഇടക്കെല്ലാം ചേച്ചിയെ സഹായിക്കും. ആനയ്ക്കുള്ള നെറ്റിപ്പട്ടങ്ങൾ  മാത്രമല്ല വീടുകളിൽ അലങ്കാരത്തിന് തൂക്കുന്ന നെറ്റിപ്പട്ടങ്ങളും റോഷ്‌നി  ഉണ്ടാക്കുന്നു.വീടിന്റെ പൂമുഖത്ത് തന്നെ ഭിത്തിയിൽ ഒരുനെറ്റിപ്പട്ടം അണിഞ്ഞ ഗജവീരനെ കാണാം. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഇത്തരം വർക്കുകളിൽ താൽപര്യമുണ്ടായിരുന്നു.ലോക്ക് ഡൗണിൽ വീട്ടിൽ ഒതുങ്ങിയപ്പോഴാണ് റോഷ്‌നി നെറ്റിപ്പട്ട നിർമാണം യൂട്യൂബിൽ ശ്രദ്ധിക്കാനിടയായത്.അതു കണ്ടപ്പോൾ റോഷ്നിക്ക്  ആഗ്രഹം,വീട്ടിലൊരെണ്ണം തൂക്കിയിട്ടാൽ ഭംഗിയായിരിക്കില്ലേ?അങ്ങനെയാണ്  വ്യത്യസ്തമായ നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചതും ശ്രദ്ധ നേടുന്നതും . നെറ്റിപ്പട്ടമുണ്ടാക്കാൻ പഠിച്ച കഥ റോഷ്‌നി പറയുമ്പോൾ വാക്കുകളിലിപ്പോഴുമുണ്ട് ഉത്സാഹം.
തൃശ്ശൂരിൽ  നിന്നാണ് നിർമിതിക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഓര്‍ഡര്‍ അനുസരിച്ച് നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നു. ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുകൾ വരാറുണ്ട്. ഇതു ചെയ്യാൻ കലാപരമായ കഴിവുകൾക്ക് ഉപരി ക്ഷമയും  സൂക്ഷ്മതയും വേണം.സ്വർണ്ണ നിറത്തിലുള്ള ബോളുകൾ ആണ് ഇതിന് മോടി നൽകുന്നത്.
വീടുകളിലും ഓഫീസുകളിലും മനോഹരമായ നെറ്റിപ്പട്ടം തൂക്കിയിടുന്നത് ഇപ്പോൾ പതിവായതിനാൽ അങ്ങനെയും ഓർഡറുകൾ കിട്ടാറുണ്ട്. അഞ്ചര അടി വരെ വലുപ്പമുള്ള അലങ്കാര നെറ്റിപ്പട്ടങ്ങള്‍ റോഷ്‌നി  നിര്‍മിച്ചിട്ടുണ്ട്‌.ഓര്‍ഡര്‍ അനുസരിച്ചാണ് നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കുന്നത്. ചെറുതും വലുതുമായ നിരവധി നെറ്റിപ്പട്ടങ്ങളാണ് ഈ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുടെ കരവിരുതിൽ പൂര്‍ത്തിയായത്‌.
Advertisment