മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിന്നാലെ ഗര്‍ഭം അലസിപ്പിക്കാനും ശ്രമം; പിതാവ് കാസര്‍കോട് പിടിയില്‍! പെണ്‍കുട്ടി ആശുപത്രിയില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാഞ്ഞങ്ങാട്: പിതാവിന്റെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി മംഗലാപുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

Advertisment

ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 17 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെയാണ് 49 വയസ്സുകാരനായ പിതാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്നു മനസ്സിലായത്.

ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Advertisment