നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

വടക്കാങ്ങര : മങ്കട നിയോജകമണ്ഡലം എം.എൽ.എയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് മങ്കട മണ്ഡലം എം.എൽ.എ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്തു.

Advertisment

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനീസ് മഠത്തിൽ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

വടക്കാങ്ങരയുടെ നീറുന്ന പ്രശ്നമായ കിഴക്കേകുളമ്പ് അങ്ങാടിയിലെ മഴക്കാലത്തെ റോഡിലൂടെയുള്ള വെള്ളമൊഴുക്കിന്റെ പ്രശ്നം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണാമെന്ന് എം.എൽ.എ ഉറപ്പു നൽകുകയും ചെയ്തു.

Advertisment