ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Advertisment
വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു. നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.