ഭാഗ്യദേവത കടാക്ഷിച്ചു; മനയമ്പിള്ളി ഷാജിയ്ക്ക് കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ഒന്നാം സമ്മാനം

author-image
ജൂലി
Updated On
New Update

publive-image

കാലടി: സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ഒന്നാം സമ്മാനവുമായാണ് കാലടി ശ്രീമൂലനഗരം സ്വദേശി മനയമ്പിള്ളി ഷാജിയെ ഭാഗ്യദേവത കടാക്ഷിച്ചത്. പതിനഞ്ചു വർഷത്തോളമായി നിരന്തരമായി ലോട്ടറിയെടുത്തത്തിനൊടുവിൽ സമ്മാനമെത്തി.

Advertisment

കാലടി എബിൻ ലോട്ടറി ഏജൻസിയിൽ നിന്നും ഷാജി കഴിഞ്ഞ ദിവസമെടുത്ത കെഎ 748560 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. കാലടി ഒക്കൽ ടഫി ബ്രിക്ക്സ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന ഇദ്ദേഹം സമ്മാനം ലഭിച്ച ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ കാഞ്ഞൂർ ശാഖയിൽ ഏല്പിച്ചു. ദിവ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Advertisment