/sathyam/media/post_attachments/ApJ2lZdSfl4bmmQoycuu.jpeg)
പെരുമ്പാവൂർ: നഗരത്തിലെയും പരിസരങ്ങളിലെയും കുട്ടികൾക്ക് കളിച്ചു തിമിർക്കാനും വലിയവർക്ക് അല്പനേരം അവരുടെ കളിചിരികൾ കണ്ടു രസിയ്ക്കാനുമായി പെരുമ്പാവൂർ നഗരത്തിൽ ചിൽഡ്രൻസ് പാർക്ക് ഒരുങ്ങുന്നു. തിരക്കേറിയ പെരുമ്പാവൂർ പട്ടണത്തിൽ കുട്ടികൾക്കായി നഗരസഭാ ലൈബ്രറി പരിസരത്ത് പണ്ട് ഒരു ചെറിയ പാർക്കുണ്ടായിരുന്ന ഇടം നഗരസഭ ഏറ്റെടുത്ത് കെട്ടിടങ്ങൾ പണിതതോടെ ഉല്ലാസത്തിനായി മറ്റുവഴികളില്ലായിരുന്നു ഇത്രയും നാളും. അങ്ങനെയിരിയ്ക്കെയാണ് പെരുമ്പാവൂർ എംഎൽഎ യുടെ 2020-2021 വർഷത്തെ ആസ്തി വികസന ഫണ്ടെടുത്ത് പാർക്ക് നിർമ്മാണമാരംഭിച്ചത്.
നഗരസഭ പരിധിയിൽ പട്ടാലിനു സമീപം ആലുവ - മൂന്നാർ റോഡിനോട് ചേർന്ന് പെരിയാർ വാലിയുടെ അധീനതയിലുള്ള അൻപതു സെന്റ് സ്ഥലത്താണ് ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മെയ് മാസം ആദ്യം പദ്ധതി പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനായി തിരക്കിട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗ്രി ഹോർട്ടി സൊസൈറ്റി ആണ് പാർക്കിന്റെ നിർമ്മാണണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു കഴിഞ്ഞാൽ കുട്ടികൾക്കും കുടുംബംങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ചിൽഡ്രൻസ് പാർക്കൊരു ഉല്ലാസ കേന്ദ്രമായി മാറുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us