ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/dVT7X7gu3QSfs6QVjfIO.jpg)
കൊല്ലം: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്. കാൻസർ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു.
Advertisment
അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ചൊവ്വാഴ്ച്ച രാവിലെ ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us