/sathyam/media/post_attachments/j2R0Set2sTrVwQUdk9Mf.jpeg)
ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക, കോൺഗ്രസ് കൗൺസിലർമാരെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച മേയറുടെ ഡ്രൈവറെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.സി.സി.യുടെ നിർദ്ദേശപ്രകാരം വിവിധ മണ്ഡലം കമ്മിറ്റികൾ സോണൽ ഓഫീസുകളിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി ആദ്യത്തെ മാർച്ച് കോർപ്പറേഷൻ വിൽവട്ടം സോണൽ ഓഫീസിലേക്ക് നടന്നു. വിൽവട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിൽവട്ടം സോണൽ ഓഫീസ് മാർച്ച് കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യവ്യവസ്ഥയിലൂടെ തൃശുർ കോർപ്പറേഷനിൽ അധികാരത്തിലേറിയ സി.പി.ഐ എമ്മും മേയറും നഗരവാസികൾക്ക് ലഭിക്കേണ്ട ശുദ്ധജലം ഇല്ലാതാക്കി മലിനജലം വിതരണം ചെയ്തു ജനങ്ങളെ വെല്ലുവിളിക്കുകയാണന്നു കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു.
ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ് കൗൺസിലർമാരെ കാർ കയറ്റി വധിക്കാൻ ശ്രമിച്ച മേയറുടെ താൽക്കാലിക ജീവനക്കാരനായ ഡ്രൈവർ പിരിച്ചു വിടാതെ സംരക്ഷിക്കുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണ്. അധികാരം കിട്ടിയാൽ എന്തു ആകാമെന്ന അഹന്തയാണ് സി.പി.എമ്മിനും മേയർക്കും എന്നും എ.പ്രസാദ് ആരോപിച്ചു
മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ച ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. ശിവശങ്കരൻ, ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, കൗൺസിലർമാരായ എൻ. എ. ഗോപകുമാർ, അഡ്വ വില്ലി ജിജോ, രന്യ ബൈജു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജെലിൻ ജോൺ, ബ്ലോക്ക് ഭാരവാഹികളായ കെ.കെ ശോഭനൻ, എം.എൻ. രവീന്ദ്രൻ, കെ.പി.ബേബി, കെ. പി. രാധാകൃഷ്ണൻ, കെ.എ. അനിൽകുമാർ, ഒ.വി.പ്രകാശ്, വി.കെ. രാഹുലൻ, കെ.എസ്. രാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനു പള്ളത്ത്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അമൽ ഗോവിന്ദ് എന്നിവർ നേതൃത്വം കൊടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us