New Update
Advertisment
പാട്‌ന: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ ആത്മഹത്യയില്‍, ബന്ധുക്കള്‍ പരിശീലകന്‍ രവി സിങിനെതിരെ പൊലീസില്‍ പരാതി നല്‍കി. രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നു.
ആറു മാസമായി പാട്‌ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. പാട്‌ന ഗാന്ധിനഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ലിതാരയെ കണ്ടെത്തിയത്.