എം.വി.ദേവൻ ഫൗണ്ടേഷൻ കലാ പുരസ്ക്കാരം പ്രശസ്ത ചിത്രകാരനും ചോഴ മണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൻ്റെ സ്ഥാപകരിലൊരാളുമായ പി.ഗോപിനാഥിന്

author-image
ജൂലി
Updated On
New Update

publive-image

മാഹി: വിഖ്യാത ചിത്രകാരൻ എം.വി ദേവൻ്റെ സ്മരണയ്ക്കായി എം.വി.ദേവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കലാ പുരസ്ക്കാരത്തിന് പ്രശസ്ത ചിത്രകാരനും, ചോഴ മണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൻ്റെ സ്ഥാപകരിലൊരാളും, അവിടെ തന്നെ കലാപ്രവർത്തനമാരംഭിക്കുകയും ചെയ്ത ആദ്യ മലയാളിയായ പി.ഗോപിനാഥിനെ തെരഞ്ഞെടുത്തു.ദേശത്തും വിദേശങ്ങളിലുമായി നിരവധി പ്രദർശനങ്ങളും, ക്യാമ്പുകളും സംഘടിപ്പിച്ച ഗോപിനാഥിനെത്തേടി ഒട്ടേറെ ദേശീയ ബഹുമതികളും തേടിയെത്തിയിരുന്നു.

Advertisment

എൻ.കെ. പി. മുത്തുക്കോയ, എം.രാമചന്ദ്രൻ ,കെ.എൻ.ഷാജി, ബിനു രാജ് കലാപീഠം, സുരേഷ് കൂത്തുപറമ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും, കീർത്തി പത്രവും അടങ്ങുന്നതാണ് കലാ പുരസ്കാരം . 30 ന് രാവിലെ 10 ന് മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് എം.മുകുന്ദൻ അവാർഡ് നൽകും.

Advertisment