ദേവായനം ദേശീയചിത്ര- ശിൽപ്പ പ്രദർശനം കലാഗ്രാമത്തിൽ

author-image
ജൂലി
Updated On
New Update

publive-image

മാഹി:ഭാരതീയചിത്രകലയിലെ ആചാര്യ സ്ഥാനീയനായിരുന്ന വാസ്തുശിൽപിയും കലാ ചിന്തകനും, പ്രഭാഷകനും, ഗ്രന്ഥകാരനുമായിരുന്ന എം.വി.ദേവന് ആദര സൂചകമായി ദേവായനം ദേശീയചിത്ര-ശിൽപ്പ പ്രദർശനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 30ന് കാലത്ത് 10 മണിക്ക് മലയാള കലാഗ്രാമം എം വി ദേവൻ ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഉൽഘാടനം ചെയ്യും.
കൊച്ചിയിലെ എം.വി.ദേവൻ ഫൗണ്ടേഷൻ, കൂത്തുപറമ്പ് ഏഷ്യൻ ആർട്സ് സെൻ്റർ, മലയാള കലാഗ്രാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 150 പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. എം.വി.ദേവൻ ഫൗണ്ടേഷനാണ് കലാപുരസ്ക്കാരം ഏർപ്പെടുത്തിയത്.'

Advertisment

മെയ് 15 വരെ മലയാള കലാഗ്രാമത്തിൽ അനുബന്ധ പരിപാടികളോടെ പ്രദർശനം നീണ്ടു നിൽക്കും. കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടരി എം.രാമചന്ദ്രൻ മുഖ്യ ഭാഷണം നടത്തും.എം.മുകുന്ദൻ ,എം.വി.ദേവൻ പുരസ്ക്കാരം ആർട്ടിസ്റ്റ് പി.ഗോപിനാഥിന് സമ്മാനിക്കും. എൻ.കെ.പി. മുത്തുക്കോയ, കെ.കെ.മാരാർ, ടി. കലാനാഥൻ, പി.ഗോപിനാഥ്, ഡോ: മഹേഷ് മംഗലാട്ട്, കെ.എൻ.ഷാജി, ഡോ: എ.പി.ശ്രീധരൻ, ബിനു രാജ് കലാപീഠം, ശാലിനി എം ദേവൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു ജമീല എം.ദേവൻ, എം.ഇ.ജയരാജൻ, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ് സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ഡോ: മഹേഷ് മംഗലാട്ട്, സുരേഷ് കൂത്തുപറമ്പ്. പ്രശാന്ത് ഒളവിലം പങ്കെടുത്തു.

Advertisment