/sathyam/media/post_attachments/ovzcpbncYC2zjjiAMOnr.jpeg)
തലശേരി: കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന അൻവർ പാഷ മെമ്മോറിയൽ ടെലിച്ചെറി മാസ്റ്റേഴ്സ് കപ്പ് മത്സരത്തിൽ റിയൽ കേരള വെറ്ററൻസ് കൊച്ചി , കുന്നം കുളം ക്രിക്കറ്റ് ക്ലബ്ബ് തൃശൂരിനെയും , ടെലിച്ചെറി മാസ്റ്റേഴ്സ് പാലക്കാട് ലെജെന്റ്സ് നെയും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. പൂൾ ബി മത്സരം ഇന്ന് നടക്കും , എം കെ ജി കണ്ണൂർ സീനിയർസ് , ക്രേസി സീനിയർസ് കൊച്ചി , ഏജിങ് ബുൾസ് കൊച്ചി , തൃശൂർക്കാരൻ സി സീ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ
കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനീസ് സുകു ഉദ്ഘാടനo നിർവഹിച്ച ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി സിറാജുദ്ധീൻ പി വി , കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു ആശംസ അറിച്ചു , മുൻകാല ക്രിക്കറ്റ് താരങ്ങളായ രമേശ് , അഷ്‌റഫ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു , ജിനോസ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , രാജീവ് മാഹി സ്വാഗതവും അക്ബർ നടമ്മൽ നന്ദി അറീച്ചു
ഇത് ആദ്യമായാണ് 40 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമായി ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത് , വിജയികൾക്ക് ട്രോഫിയോടൊപ്പം 50,000 രൂപയും , റണ്ണർ ആപ്പിന് 25,000 രൂപ നൽകുന്നതായിരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us