കേരളത്തിലെ വിമതർക്കെതിരെ ശക്തമായ ശിക്ഷണ നടപടികളുമായി ആം ആദ്മി പാർട്ടി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിതസ്ഥാനാർഥികളായ വരുന്നവർക്കെതിരെ കടുത്ത ശിക്ഷണനടപടികൾ സ്വീകരിക്കുമെന്ന് ആം ആദ്മി പാർട്ടി കേന്ദ്രനേതൃത്വം. ദേശിയനേതാവെന്നു പരിചയപ്പെടുത്തി തൃക്കാക്കരയിലെ സ്ഥാനാർഥിയായി സ്വയം അവതരിപ്പിക്കുന്ന വിൻസെന്റ് ഫിലിപ്പിനെ ഉടൻതന്നെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാനനേതൃത്വത്തിന് നിർദ്ദേശം നൽകി.

Advertisment

അരവിന്ദ് കേജ്‌രിവാളിനും മനീഷ് സിസോഡിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ വിൻസെന്റ് ഫിലിപ്പ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഉപയോഗിക്കുന്നതിൽ ഇരുവരും അസ്വസ്ഥരാണ്. ഇത് സംബന്ധിച്ച് പരസ്യപ്രതികരണം ഉടൻ പാർട്ടി ദേശീയനേതൃത്വം നടത്തുമെന്ന് ആം ആദ്മി പാർട്ടി നാഷണൽ മീഡിയ കോർഡിനേറ്റർ വികാസ് ത്യാഗി അറിയിച്ചു. ഇതോടൊപ്പം വിമതപ്രവർത്തനങ്ങൾക്ക് നിശബ്ദപിന്തുണ നൽകുന്ന കോട്ടയം ആലപ്പുഴ ജില്ലാ കൺവീനർമാർക്കെതിരെയും ചില വോളണ്ടിയർമാർക്കെതിരെയും നടപടിയെടുക്കും.

Advertisment