അക്ഷയ തൃതീയക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; പ്രതീക്ഷയില്‍ സ്വര്‍ണാഭരണ വിപണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം 2020ലും, 2021ലും, അക്ഷയ തൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും, ഇത്തവണ സജീവമാകുകയാണ് സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണി. മെയ് മൂന്നിനാണ് ഇത്തവണ അക്ഷയ തൃതീയ.

Advertisment

അക്ഷയ തൃതീയ നാളിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലുള്ളവര്‍ ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ മികച്ച വ്യാപാരം ഉണ്ടാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നു.

പല ക്ഷേത്രങ്ങളില്‍ പൂജിച്ച ലോക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് അക്ഷയ തൃതീയ നാളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇവയില്‍ പലതും മുന്‍കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായി ജ്വല്ലറി ഉടമകള്‍ പറയുന്നു. ഉത്സവാഘോഷത്തോടെ ഇത്തവണ അക്ഷയ തൃതീയയെ വരവേല്‍ക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും വ്യക്തമാക്കി.

സാധാരണ ദിവസങ്ങളില്‍ ഏകദേശം പരമാവധി 700 കിലോ വില്‍പന നടക്കുമ്പോള്‍, അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പനയാണ് നടക്കുന്നത്.

Advertisment