ഗായിക യമുനാ ഗണേഷ് നയിക്കുന്ന സംഗീതാരാധന ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ

author-image
ജൂലി
Updated On
New Update

publive-image

ചേലാമറ്റം: പെരുമ്പാവൂർ ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മെയ് 4 ബുധനാഴ്ച രാവിലെ 10ന് ഗായിക യമുനാ ഗണേഷ് നയിക്കുന്ന സംഗീതാരാധന നടക്കും.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് പരിപാടി. സംഗീത സംവിധായകൻ
പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമ ശിഷ്യയായ യമുന, ഒരുകാലത്ത് കേരളത്തിലെ
അറിയപ്പെടുന്ന ഗായിക ആയിരുന്നു.

Advertisment

publive-image

മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേള സംഘത്തിലൂടെ ആണ് ശ്രദ്ധിയ്ക്കപ്പെട്ടത്. കോട്ടയിൽ ക്ഷേത്രത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ശാസ്താസംഗീതവിദ്യാലയത്തിൽ അധ്യാപികയാണിപ്പോൾ. ബുധനാഴ്ച ക്ഷേത്രം അന്നദാന മണ്ഡപത്തിൽ നടക്കുന്ന സംഗീതാരാധനയിൽ അഞ്ജന രാജൻ,അനുശ്രീ,അക്ഷയ് വിനോജ്, ദേവദത്തൻ, അനാമിക, ഭാഗ്യലക്ഷ്മി,ജയ വേണു, ഷിജി ഷാജി തുടങ്ങിയവരും പങ്കെടുക്കും.

Advertisment