ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/4fcVCWelU8btqXW0jLzd.jpeg)
ലോക തൊഴിലാളി ദിനമായ മെയ് 1, തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപിതാവിന്റെ ഓർമ്മയ്ക്ക് പാലാ നഗരത്തിൽ ചുമട് എടുത്ത് ജീവിക്കുന്ന,സാമൂഹ്യ പ്രവർത്തകനുമായ ലാലു പി എസ് നെ സന്മനസ്സു കൂട്ടായ്മയുടെ കീഴിൽ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പൊന്നാട അണിയിച് ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
Advertisment
/sathyam/media/post_attachments/JhrfnCYuFpzDZRYVBhqk.jpeg)
സന്മനസ്സു കൂട്ടായ്മ പ്രസിഡണ്ട് ജോർജ്ജ് പ്രോഗ്രാമിന് നേതൃത്വം നൽകി. മെയ് 1 തൊഴിലാളി ദിനത്തിൽ കാൻസർ രോഗികൾക്കായുള്ള സൗജന്യ ഡയാലിസിസ് കിറ്റുകളും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ചേർന്ന് രോഗികളുടെ ബന്ധുക്കൾക്ക് കൈമാറി. സന്മനസ്സു കൂട്ടായ്മ ജോർജിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് എന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കൂട്ടിച്ചേർത്തു.
/sathyam/media/post_attachments/i32XWsKimdItygvTF9N2.jpeg)
/sathyam/media/post_attachments/wI7y5tyDQ2NGpL4xnu4R.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us