/sathyam/media/post_attachments/fy6vmOHUl25UgQpjVLZx.jpeg)
തലശേരി : കേരളത്തിലേ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി കഴിഞ്ഞ മൂന്ന് ദിവസമായി തലശേരി കോണോർ വയൽ വെച്ച് നടക്കുന്ന അൻവർ പാഷ മെമ്മോറിയൽ അഖില കേരള മാസ്റ്റേഴ്സ് കപ്പ് , ടെലിച്ചെറി മാസ്റ്റേഴ്സ് ചാമ്പ്യന്മാരായി , ഫൈനലിൽ റിയൽ കേരള മാസ്റ്റേഴ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടെലിച്ചെറി മാസ്റ്റേഴ്സ് ചാമ്പ്യൻമാരായത് , ആദ്യം ബാറ്റ് ചെയ്ത റിയൽ കേരള വെറ്ററൻസ് 7 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തു മറുപൊടിയായി ബാറ്റ് ചെയ്ത റ്റെലിച്ചെറി മാസ്റ്റേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എടുത്തു , റ്റെലിച്ചെറി മാസ്റ്റേഴ്സ് ന് വേണ്ടി മൻസൂർ 35 റൺസെടുത്തു , പുറത്താകാതെ നിന്നപ്പോൾ , സജു ചോട്ടാൻ 3 വിക്കറ്റും , 11 റൺസും എടുത്തു ഫൈനലിലെ മികച്ച താരമായി, റിയൽ കേരള വെറ്ററൻസിനു വേണ്ടി വിജയകുമാർ 29 റൺസ് എടുത്തു ,
ടൂർണമെന്റിലെ മികച്ച താരമായി മുൻ കേരള രഞ്ജി താരം ഫിറോസ് റഷീദ് കരസ്ഥമാക്കി , വിജയ കുമാറാണ് മികച്ച ബാറ്റർ , മികച്ച ബൗളർ സുനിലിനേയും , മികച്ച ഫീൽഡർ ആയി ഷറഫുവിനേയും തിരഞ്ഞെടുത്തു. നേരത്തെ സെമി ഫൈനലിൽ റ്റെലിച്ചെറി മാസ്റ്റേഴ്സ് , സി എസ് കെ കൊച്ചിയെയും , കേരള മാസ്റ്റേഴ്സ് തൃശൂര്കാരൻ ക്രിക്കറ്റ് ക്ലബ്ബിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്
ഫെയർ പ്ലേ അവാർഡ് തൃശൂർകാരൻ ക്രിക്കറ്റ് ക്ലബ്ബിന് തലശേരി എം എൽ എ , എ ൻ ഷംഷീർ കൈ മാറിയ ചടങ്ങിൽ വിജയികൾക്കായുള്ള സമ്മാനം മുൻ സംസ്ഥാന ക്രിക്കറ്റ് താരം ഡോക്ടർ ജയേഷ് നമ്പ്യാർ നിർവഹിച്ചു , ചടങ്ങിൽ മുൻ രഞ്ജി താരം ഉസ്മാൻ കുട്ടി , കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി അനസ് വി പി , പ്രസിഡന്റ് സുരേഷ് ബാബു ട്രെഷറർ ഫിജാസ് , മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിറാജുദ്ധീൻ പി വി , മുൻ സംസ്ഥാന ജൂനിയർ സെലെക്ടർ ആയാ രമേശ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജിനോസ് ബഷീർ , രാജീവൻ മാഹി , അക്ബർ നടമ്മൽ , ശ്രീജിത്ത് , ഷൈൻ , ഹരീഷ് എന്നിവർ നേതൃത്വം നൽകി ,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us