ന്യൂമാഹിയിൽ എം.മുകുന്ദൻ പാർക്ക് തുറന്നു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ന്യൂമാഹി: ജനങ്ങൾ പൊതു ഇടങ്ങളിൽ ഒത്തുചേരുന്നത് സാംസ്കാരികമായ മുന്നേറ്റത്തിനായി മാറാനുള അവസരം ഒരുക്കാൻ പാർക്കുകളും ഓപ്പൺ തീയേറ്ററുകളും വഴി വയ്ക്കുമെന്നും അവനവനിലേക്ക് മനുഷ്യർ ഉൾവലിയുന്ന കാലത്ത് ഇത്തരം പാർക്കുകൾ നല്ല കൂട്ടായ്മക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു.

Advertisment

ജില്ലാ പഞ്ചായത്ത് ന്യൂമാഹി പഞ്ചായത്ത് ഓഫീസിന് സമീപം മയ്യഴിപ്പുഴയോരത്ത് നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ശേഷം നടന്ന കലാസാംസ്കാരിക സന്ധ്യയും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കഥാകാരൻ.

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. അഡ്വ.എ.എൻ. ഷംസീർ മുഖ്യ പ്രഭാഷണം നടത്തി.  എം.ടി.ഡി.സി ചെയർമാൻ പി.വി. ഗോപിനാഥ് പാർക്കിന്റെ നടത്തിപ്പ് സമ്മതപത്രം ഏറ്റുവാങ്ങി. എം.ടി.ഡി.സി. എം.ഡി. ഇ. വൈശാഖ്,

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, സെക്രട്ടറി ഇ.എൻ.സതീശ് ബാബു, പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം എന്നിവർ പ്രസംഗിച്ചു. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ സംബന്ധിച്ചു. മഴ മുഹമ്മദ് ഗസൽ സന്ധ്യ അവതരിപ്പിച്ചു

Advertisment