ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: കാസർകോട് ജില്ലയിലെ ചെറുവത്തൂരിന് പിന്നാലെ മലപ്പുറത്തെ വേങ്ങരയിലും ഭക്ഷ്യവിഷബാധ. വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷം കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി.
Advertisment
കുഴി മന്തിക്കായി ഉപയോഗിച്ച കോഴിയിറച്ചിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുപേരും ആശുപത്രിവിട്ടു. രണ്ടു ദിവസം മുമ്പാണ് സംഭവം.