കാസർകോട് പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30), ഇവരുടെ ബന്ധു മനീഷ് (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്.

Advertisment

അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Advertisment