ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/IXUw5rAavj3SmE0gky6F.jpg)
കൊല്ലം : സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറത്തിനു പുറമേ കൊല്ലത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു.ശാസ്താംകോട്ട ഫാത്തിമ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
ഇവര്‍ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്ബിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇന്ന് ഹോട്ടല്‍ അടപ്പിച്ചിരുന്നു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 8 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us