ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/zpgxErdwsZTvniqMLkv2.jpeg)
റംസാൻ റിലീഫ് സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം വള്ളക്കടവിൽ നടന്ന റംസാൻ റിലീഫ് 2022ലാണ് ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിൻ്റ് റംസാനിലെ ചന്ദ്രികയൊ എന്ന ഗാനത്തോടെ ചടങ്ങ് ആരംഭിച്ചത്.നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് പാട്ടിനെ സ്വീകരിച്ചത്. ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
Advertisment
പ്രവാസി ബന്ധു ഡോ.എസ് അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ യു.ഡി.എഫ് കൺ വീനർ എം.എം.ഹസ്സൻ,അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ. പി.ജയചന്ദ്രൻ നായർ,നിംസ് ഹോസ്പിറ്റൽ എംഡി എം.എസ്.ഫൈസൽ ഖാൻ, ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്ത്,ഇ.സലിം തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ക്രസൻ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സെന്റ് സേവ്യേഴ്സ് ഹാളിൽ ചടങ്ങ് സംഘടിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us