അനുഗ്രഹം ചൊരിഞ്ഞ് 'അക്ഷയതൃതീയ'! സ്വര്‍ണം വാങ്ങാന്‍ ജനം, മനം നിറഞ്ഞ് സ്വര്‍ണവ്യാപാരികള്‍; മികച്ച പ്രതികരണമെന്ന് ടി.എസ്. കല്ല്യാണരാമന്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍: അക്ഷയതൃതീയ സ്വര്‍ണം വാങ്ങിയവര്‍ക്കൊപ്പം സ്വര്‍ണവ്യാപാരികള്‍ക്കും അനുഗ്രത്തിന്റെ മുഹൂര്‍ത്തമായി. കോവിഡിന്റെ മാന്ദ്യത്തില്‍പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷവും അക്ഷയതൃതീയയുടെ അവസരത്തില്‍ വ്യാപാരികള്‍ക്കു വ്യാപാരം കാര്യമായി നടന്നിരുന്നില്ല. മാന്ദ്യം അകന്ന് ഉണര്‍വിന്റെ ദൃശ്യങ്ങളാണ് ഇത്തവണ അക്ഷയ തൃതീയയുടെ മുഹുര്‍ത്തം സ്വര്‍ണവ്യാപാരികള്‍ക്കു നല്‍കിയിരിക്കുന്നത്.

Advertisment

അക്ഷയതൃതീയയില്‍ മികച്ച പ്രതികരമാണു കണ്ടുവരുന്നതെന്ന് കല്ല്യാണ്‍ ജൂവലേഴ്‌സ് എം.ഡി. ടി.എസ്. കല്ല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കളുടെ എണ്ണത്തിലും വില്‍പ്പനയിലും മൂല്യത്തിലും ഗണ്യമായ വര്‍ധനവുണ്ടായത് സ്വര്‍ണവ്യാപാരികള്‍ക്ക് വലിയ പ്രോത്സാഹനമാണു നല്‍കിയതെന്ന് കല്ല്യാണരാമന്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ വിപണികളില്‍ മികച്ച വില്‍പ്പന പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കു വിരുദ്ധമായി മറ്റു വിപണികളില്‍നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിലുള്ള ഉപഭോക്താക്കളുടെ താല്‍പര്യം തുടര്‍ന്നും വര്‍ധിക്കുമെന്നാണു കരുതുന്നതെന്ന് ടി.എസ്. കല്ല്യാണരാമന്‍ പറഞ്ഞു.

Advertisment