ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Advertisment
തൃശൂർ: തൃശൂർ പൂരത്തിനു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി. ദേശക്കാരാണു കൊടിയേറ്റിയത്. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടക്കും. മെയ് 10നാണ് തൃശൂർ പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.
പൂരം വെടിക്കെട്ട് മേയ് 11നു വെളുപ്പിനു മൂന്നിനാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ബാരിക്കേഡ് നിർമാണം മേയ് ആറിനു മുൻപു പൂർത്തീകരിക്കും.