/sathyam/media/post_attachments/qUUKm1AchSTqCCgBaTpd.jpg)
തൃശൂര്‍: മെയ് 10ന് നടക്കുന്ന തൃശൂര്‍ പൂരത്തിനായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ കുറവാണെന്നത് പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പ്രൗഡിയോടെ പൂരം ആഘോഷിക്കാനാലുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.
ഗംഭീരമായി പൂരം ആഘോഷിക്കാന്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. പൂരം വെടിക്കെട്ട് മേയ് 11നു വെളുപ്പിനു മൂന്നിനാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ബാരിക്കേഡ് നിർമാണം മേയ് ആറിനു മുൻപു പൂർത്തീകരിക്കും.
വെടിക്കെട്ടും മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്താനും അനുമതി ഉണ്ട്. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കുന്നത്. നേരത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്.