സുരേഷ്ഗോപി ആസാദി കുടയുമായെത്തി ; താരപ്പൊലിമയിൽ പാറമേക്കാവ് പൂരച്ചമയപ്രദർശനം തുടങ്ങി

author-image
ജൂലി
Updated On
New Update

publive-image

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാൻ മുന്‍ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെത്തി. കടുംനീലനിറത്തിലുള്ള ഷർട്ടിനുമുകളിൽ കസവുമേൽമുണ്ടു മണിഞ്ഞെത്തിയ താരത്തെകാണാൻ നൂറുകണക്കിനാളുകളാണ് പാറമേക്കാവ് നടയിൽ കാത്തു നിന്നത്. നടയിൽ അദ്ദേഹവും ഒരു കുട സമർപ്പിച്ചു. ഇത്തവണ തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി ലഭിയ്ക്കുന്നതിനായി കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തുന്നതിൽ എം.പി. ആയിരിയ്ക്കെ സൂക്ഷ്‌ഗോപി ഇടപെടൽ നടത്തിയിരുന്നു.

Advertisment

publive-image

പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും ഉണ്ടാകും. നെറ്റിപ്പട്ടങ്ങള്‍, കച്ചക്കയര്‍, കുടമണി, പല നിറത്തിലുള്ള മുത്തുകള്‍ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദര്‍ശനം. ഇത്തവണ വീർ സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയുമുണ്ടെന്ന പ്രത്യേകത, രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. 'ആസാദി'എന്ന പേരിട്ട കുട സുരേഷ്ഗോപിയാണ് സമർപ്പിച്ചത്.

publive-image

ഭഗത്സിംഗിന്റെയും ചട്ടമ്പിസ്വാമികളുടെയും മന്നത്തു പത്മനാഭന്റെയും ചന്ദ്രശേഖർ ആസാദിന്റെയും ചിത്രങ്ങളോടെ സ്‌പെഷ്യൽ കുടകൾ തയ്യാറായിട്ടുണ്ട്. പൂരത്തലേന്നായ തിങ്കളാഴ്ചവരെയാണ് ചമയപ്രദർശനം ഉണ്ടാകുക. നേരത്തെ പാവറട്ടി വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് ദേവാലയത്തിൽ എത്തിയശേഷമാണ് സുരേഷ്‌ഗോപി പൂരനഗരിയിലേക്കെത്തിയത്. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയപ്രദർശനം ഉദ്‌ഘാടനം ചെയ്തത് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു.

Advertisment